photo
പ്രതിഷേധ ദർണ്ണ വി.ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേന്ദ്ര ബഡ്ജറ്റിൽ പെട്രോളിനും ഡീസലിനും അന്യായമായി നിർദ്ദേശി ച്ച അധിക അഡിഷണൽ ടാക്സ്‌ പിൻവലിക്കുക,കൊവിഡിന്റെ പശ്ചാത്തലത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമത്തിനു പുതിയ പാക്കേജ് പ്രഖ്യാപിക്കുക, തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയന്റെ (സി .ഐ. ടി .യു) ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി എഫ്.സി. ഐ ഗോഡൗണിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യൂണിയൻ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വി .ദിവാകരൻ ധർണ ഉദ്ഘാടനം ചെയ്തു. സണ്ണി അദ്ധ്യക്ഷനായി. ജി. ബാബു സംസാരിച്ചു.