കരുനാഗപ്പള്ളി: കൊല്ലം , ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് കായംകുളം കായലിന് കുറുകെ നിർമ്മിച്ച അഴീക്കൽ - വലിയഴീക്കൽ പാലം നാട്ടുകാർക്ക് തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ആലപ്പാട് ലോക്കൽ കമ്മിറ്റി പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. ഇരു ജില്ലകളുടെയും ഭാഗമായ ആലപ്പാട് - ആറാട്ട് പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് 976 മീറ്റർ നീളമുള്ള പാലമാണ് നിർമ്മിച്ചിരിക്കുന്നത്. 140 കോടി രൂപയാണ് മൊത്തം ചെലവ്. പാലം പണി പൂർത്തികരിച്ച് മാസങ്ങൾ കഴിത്തിട്ട് ജനങ്ങൾക്കായി തുറന്ന് നൽകിയിട്ടില്ല ഇതിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. യോഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ഓമനദാസ് ഉദ്ഘാടനം ചെയ്തു. ജി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചും ഹാർബർ തൊഴിലാളി യൂണിയൻ (യു.ടി.യു.സി) സെക്രട്ടറി ജയമോൻ, ആർ.വൈ.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി സിബി ബോണി, ജി .പി.ഗണേശൻ എന്നിവർ പ്രസംഗിച്ചു.