കരുനാഗപ്പള്ളി: മതപരമായ വിശ്വാസ വസ്ത്രം ധരിക്കുന്നത് നിരോധിക്കണമെന്ന ചില സംഘടനകളുടെ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ നേതൄയോഗം പറഞ്ഞു .ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ അംഗ ജമാഅത്തുകളിൽ സംഘടിപ്പിക്കാൻ യൂണിയൻ നേതൄത്വം തീരുമാനിച്ചു. യോഗത്തിൽ താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷതവഹിച്ചു . കെ.എ. ജവാദ്, എം. ഇബ്രാഹിംകുട്ടി, കുരുടന്റെയത്ത് അബ്ദുൽ വാഹിദ് , സി.എം.എ നാസർ ഖലീലുദീൻ പൂയപ്പള്ളിൽ , പി. എച്ച് . മുഹമ്മദ് കുഞ്ഞ് റൗഫ് കോട്ടക്കര എന്നിവർ പ്രസംഗിച്ചു.