കരുനാഗപ്പള്ളി: വൈദ്യുതി ഉപഭോക്താക്കൾ പണം അടയ്ക്കാത്തതിനാൽ ഇന്ന് രാത്രി വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും എന്ന് കാണിച്ച് വരുന്ന എസ്.എം.എസുകൾ വ്യാജമാണെന്ന് വൈദ്യുതി ഭവൻ കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസ് . ഇത്തരം സന്ദേശങ്ങളിൽ കാണിച്ചിരിക്കുന്ന ഫോൺ നമ്പരുകളിൽ വിളിക്കുകയോ, സന്ദേശങ്ങളിൽ കാണിച്ചിരിക്കുന്ന മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്. കെ.എസ്.ഇ.ബി ഔദ്യോഗികമായി അയ്ക്കുന്ന എസ്.എം.എസ് സന്ദേശങ്ങൾ ഏതെങ്കിലും ഫോൺ നമ്പരുകളിൽ നിന്നല്ല അയ്ക്കുന്നത്. ഇത്തരം സന്ദേശങ്ങളിൽ മൊബൈൽ ഫോൺ നമ്പരിന്റെ സ്ഥാനത്ത് കെ.എസ്.ഇ.ബി ഐ.ടി എന്ന് രേഖപ്പെടുത്തിയിരിക്കും. പണം അടയ്ക്കാത്തിന്റെ പേരിൽ രാത്രിയിലും അവധി ദിവനസങ്ങളിലും ബോർഡ് വൈദ്യുതി വിച്ഛേദിക്കാറില്ല. കെ.എസ്.ഇ.ബി യുടെ ഔദ്യോഗിക ആൻഡ്രോയിഡ് ആപ്ലിക്കേഷനായ കെ.എസ്.ഇ.ബി പ്ലേ സ്റ്റോറിൽ നിന്ന് മാത്രമേ ഡൗൺ ലോഡ് ചെയ്യാൻ സാധിക്കുകയുള്ളു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളോ ബാങ്ക് ആക്കൗണ്ടോ അന്വേഷിക്കാറില്ല. സംശദാസ്പദങ്ങളായ ഫോൺ കാൾ വന്നാൽ കെ.എസ്.ഇ,ബിയുടെ ടോൾഫ്രീ കസ്റ്റമർ കെയറുമായി ബന്ധപ്പെടണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.