1-
ജില്ലാതല എൻ.എസ്.എസ് കൊവിഡ് വാരിയേഴ്‌സ് പ്രവർത്തനങ്ങൾ എസ്.എൻ വനിതാ കോളേജിൽ എ.ഡി.എം. സാജിതാബീഗം ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന നാഷണൽ സർവീസ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലാതല എൻ.എസ്.എസ് കൊവിഡ് വാരിയേഴ്‌സ് പ്രവർത്തനങ്ങൾക്ക് എസ്.എൻ വനിതാ കോളേജിൽ എ.ഡി.എം സാജിതാബീഗം ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി മെഡിക്കൽ ഓഫീസർമാരായ ഡോ.ആർ. സന്ധ്യ, ഡോ. മണികണ്ഠൻ, ഡോ. ശരത്ത് എന്നിവർ സംസാരിച്ചു. അഡ്മിനിസ്‌ട്രേഷൻ കോ- ഓർഡിനേ​റ്റർ ഡി. ദേവിപ്രിയ സ്വാഗതവും ജില്ല അഡ്മിൻ സെന്റർ എസ്.എൻ.വനിതാ കോളേജിലെ പ്രോഗ്രാം ഓഫീസർ സോന ജി. കൃഷ്ണൻ നന്ദിയും പറഞ്ഞു. വോളണ്ടിയർ കോ- ഓർഡിനേ​റ്റർമാരായ യതിൻ, ആർ.ജെ. അശ്വിത എന്നിവർ നേതൃത്വം നൽകി.