vanitha

കൊല്ലം: ബസുകളിൽ ബോധപൂർവം തിരക്ക് സൃഷ്ടിച്ച് മാലയും പേഴ്സും കവരുന്ന തമിഴ്നാട്ടിൽ നിന്നുള്ള വനിതാ തസ്കരർ ജില്ലയിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം.

കൊട്ടാരക്കര - ശാസ്താംകോട്ട റൂട്ടിലെ സ്വകാര്യ ബസുകളിലാണ് ഇത്തരക്കാരുടെ സ്ഥിരം സാന്നിദ്ധ്യം കണ്ടെത്തിയത്. കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും മോഷണം പതിവായിട്ടുണ്ട്.

കഴിഞ്ഞദിവസം കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ സന്ധ്യയുടെ അര ലക്ഷം രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ചത് തിരക്കില്ലാത്ത ബസിൽ വച്ചായിരുന്നു. രണ്ടര കിലോ മീറ്റർ യാത്ര ചെയ്യുന്നതിനിടെയാണ് പേഴ്സ് നഷ്ടപ്പെട്ടത്.

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വീട്ടമ്മയുടെ പേഴ്സ് കവർന്ന രണ്ട് നാടോടി യുവതികളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശികളായ ശെൽവി (32), പ്രിയ (30) എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ മറ്റ് കേസുകളിൽ ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

റൂറൽ ജില്ലയിൽ കൊട്ടാരക്കര, പുത്തൂർ, ശാസ്താംകോട്ട, കുന്നിക്കോട്, പത്തനാപുരം, ചടയമംഗലം, അഞ്ചൽ സ്റ്റേഷനുകളിൽ ബസിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനുള്ളിൽ എഴുപതിലേറെ പരാതികളാണ് ലഭിച്ചത്. കൊട്ടാരക്കര, പുത്തൂർ സ്റ്റേഷനുകളിൽ ഒരു ദിവസം മൂന്ന് കേസുകൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസ് പരിധിയിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

'മാന്യ'രായ കള്ളികൾ

1. മാന്യമായ വേഷം ധരിച്ചെത്തുന്ന യുവതികളാണ് ബസുകളിൽ മോഷണം നടത്തുന്നത്

2. കൊട്ടാരക്കരയിൽ നിന്ന് ഭരണിക്കാവിന് ടിക്കറ്റെടുത്ത മൂന്ന് സ്ത്രീകൾ കോട്ടാത്തല ജംഗ്ഷനിൽ ഇറങ്ങി

3. തൊട്ടുമുമ്പിറങ്ങിയ യാത്രക്കാരിയുടെ പേഴ്സ് പോയ വിവരം അറിഞ്ഞപ്പോഴാണ് മൂന്ന് സ്ത്രീകളുടെ കാര്യത്തിൽ സംശയം ബലപ്പെട്ടത്

4. ഇത്തരത്തിൽ സംഘമായാണ് മോഷണം നടത്തുന്നതെങ്കിലും ഒന്നിച്ചാണെന്ന് തോന്നാതിരിക്കാൻ ഓരോരുത്തരും വെവ്വേറെ ടിക്കറ്റെടുക്കും

5. വിദഗ്ദ്ധ പരിശീലനം ലഭിച്ച സംഘമാണ് രംഗത്തുള്ളത്

""

മോഷണ വിവരം അടുത്തുള്ള സ്റ്റേഷനിൽ അറിയിച്ചാലും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. എവിടെനിന്നാണ് കയറിയതെന്നും എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്നുമുള്ള ചോദ്യത്തിനൊടുവിൽ ഈ സ്റ്റേഷനിലല്ല കേസെടുക്കേണ്ടതെന്ന് പറഞ്ഞ് പറഞ്ഞുവിടുകയാണ് പതിവ്.

പരാതിക്കാർ