കൊല്ലം: നാഗർകോവിൽ തിരുവന്തപുരം അൺറിസർവ്ഡ് എക്‌സ് പ്രസ് ട്രെയിൻ കൊല്ലം വരെ ദീർഘിപ്പിക്കാൻ നിരന്തര ഇടപെടൽ നടത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് അഭിവാദ്യം അർപ്പിച്ച് പരവൂർ, മയ്യനാട്, കൊല്ലം സ്റ്റേഷനുകളിൽ യു.ഡി.എഫ് നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകി. ലോക്കോപൈലറ്റിനെയും സഹപൈലറ്റിനെയും ഷാൾ അണിയിച്ചു. സ്റ്റോപ്പുകളുടെ പട്ടികയിൽ ആദ്യം മയ്യനാട് ഉൾപ്പെട്ടിരുന്നില്ല. എം.പി നേരിട്ടു ഡൽഹിയിലെ റെയിൽവേ ബോർഡ് ആസ്ഥാനത്ത് എത്തി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് സ്റ്റോപ്പ് അനുവദിച്ചത്.
സ്വീകരണ ചടങ്ങിന് മയ്യനാട് അഡ്വ. ബേബിസൺ, അഡ്വ. ഷാനവാസ്ഖാൻ, നാസർ, സജി ഡി.ആനന്ദ്, സൈനുദ്ദീൻ, നസീർഖാൻ, പി. ലിസ്റ്റൺ, ലീനാ ലോറൻസ്, ചിത്രനന്ദൻ, തുടങ്ങിയവർ നേതൃത്വം നൽകി. കൊല്ലത്ത് അഡ്വ. കെ. രത്‌നകുമാർ, സൂരജ് രവി, ടി.കെ. സുൽഫി, മഹേശ്വരൻപിള്ള, സദു പള്ളിത്തോട്ടം, എ.കെ. ലത്തീഫ്, ത്രിദീപ് കുമാർ, ഞാറയ്ക്കൽ സുനിൽ, പരവൂരിൽ അഡ്വ. രാജേന്ദ്ര പ്രസാദ്, നെടുങ്ങോലം രഘു, പരവൂർ സജീവ്, പരവൂർ മോഹൻദാസ്, നഗരസഭ ചെയർപേഴ്‌സൺ ശ്രീജ, കൗൺസിലർ സിജി തുടങ്ങിയവർ നേതൃത്വം നൽകി.