കൊട്ടാരക്കര: നിയോജക മണ്ഡലത്തിലെ സ്കൂളുകളുടെ നവീകരണത്തിന് 3.10 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതിയായതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. അമ്പലപ്പുറം ജി.എൽ.പി സ്കൂളിന് ഒരു കോടി രൂപയും കോട്ടാത്തല ഗവ.ജി.എൽ.പി സ്കൂളിന് ഒരു കോടി രൂപയും കടയ്ക്കോട് ജി.എൽ.പി.സ്കൂളിന് ഒരുകോടി പത്ത് ലക്ഷം രൂപയുമാണ് അനുവദിച്ചത്. പുതിയ മന്ദിരങ്ങൾ നിർമ്മിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും തുക അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിടവിഭാഗംവഴിയുള്ള നിർമ്മാണ പദ്ധതിയ്ക്ക് അടിയന്തരമായ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.