baiju-

കൊല്ലം: മദ്യപിച്ച് വീടുകളിൽ കയറി യുവതികളെ അസഭ്യം പറഞ്ഞത് വിലക്കിയതിൽ പ്രകോപിതനായി വനിതാപഞ്ചായത്തംഗത്തിനെ മുടിക്ക് കുത്തിപിടിക്കുകയും തലയിൽ ഇടിക്കുകയും ചെയ്ത യുവാവ് പിടിയിൽ. പേരൂർ കല്ലുവിള വീട്ടിൽ ബൈജുവിനെയാണ് (40) പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പഞ്ചായത്തംഗത്തിന്റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്റവം ഏൽപ്പിച്ചതിനും കിളികൊല്ലൂർ പൊലീസ് കേസെടുത്തു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ എ.പി. അനീഷ്, താഹാകോയ, ജയൻ കെ. സക്കറിയ. സി.പി.ഒ സിന്ധു, ദിലീപ്, സാജ്, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.