കൊല്ലം: മികച്ച ക്രമസമാധാന പാലനത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബഹുമതി പത്രം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ചു.
ഇത് മൂന്നാം തവണയാണ് ഇദ്ദേഹത്തെ തേടി ബഹുമതിയെത്തുന്നത്. ഇടുക്കി നെടുങ്കണ്ടത്ത് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടിയതിന് 2019ലും കൊല്ലത്തുനിന്നു പാലക്കാട്ടേക്ക് കടത്തിക്കൊണ്ടുപോയി ബ്യൂട്ടിഷ്യൻ അദ്ധ്യാപികയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിന് 2020ലും കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ ബഹുമതി ടി. നാരായണന് ലഭിച്ചിരുന്നു.