minister
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം കോര്‍പ്പറേഷന്‍ കുരീപ്പുഴയില്‍ നിര്‍മ്മിക്കുന്ന മലിനജല മാലിന്യ സംസ്‌കരണ ശാലയുടെ നിര്‍മ്മാണോദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നു. മേയര്‍ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എം.എല്‍.എ , സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ഡോ.സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അമൃത് നഗരകാര്യ മിഷന്‍ ഡയറക്ടര്‍ രേണുരാജ് എന്നിവർ സമീപം

കൊല്ലം: വ്യക്തി ശുചിത്വത്തിൽ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിൽ സാമൂഹ്യ ശുചിത്വ അവബോധം ഏറെ താഴ്ന്ന നിലവാരത്തിലാണെന്നും അവയിൽ മുന്നേ​റ്റം സൃഷ്ടിച്ച് ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിലൂടെ പ്രകൃതിയെ അനുകൂലമാക്കുന്ന പദ്ധതികൾ നടപ്പാക്കണമെന്നും മന്ത്റി എം.വി. ഗോവിന്ദൻ. അമൃത് പദ്ധതിയിലുൾപ്പെടുത്തി കൊല്ലം കോർപ്പറേഷൻ കുരീപ്പുഴയിൽ നിർമ്മിക്കുന്ന മലിനജല മാലിന്യ സംസ്‌കരണ ശാലയുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പ് മന്ത്റി റോഷി അഗസ്​റ്റിൻ അദ്ധ്യക്ഷനായി.

നഗരത്തിലെ സെപ്റ്റിക് മാലിന്യം ശുദ്ധജല സ്രോതസുകളുമായി കലരാനുള്ള സാദ്ധ്യത പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ 31.91 കോടി രൂപ ചെലവഴിച്ചാണ് പ്ളാന്റ് നിർമ്മിക്കുന്നത്. ജല അതോറിട്ടിക്കാണ് പദ്ധതി നിർവ്വഹണ ചുമതല. എ.ബി.എം സിവിൽ വെഞ്ച്വർ, ഹൈഡ്രോടെക് എന്നീ കമ്പനികൾക്കാണ് നിർമ്മാണ കരാർ.

എം.എൽ.എമാരായ ഡോ.സുജിത് വിജയൻ പിള്ള, എം. നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കേരള ജല അതോറി​ട്ടി മാനേജിംഗ് ഡയറക്ടർ എസ്. വെങ്കിടേസപതി, അമൃത് നഗരകാര്യ മിഷൻ ഡയറക്ടർ രേണുരാജ്, ജല അതോറിട്ടി ടെക്‌നിക്കൽ അംഗം ജി. ശ്രീകുമാർ, ഡെപ്യുട്ടി മേയർ കൊല്ലം മധു, കോർപ്പറേഷൻ സെക്രട്ടറി പി.കെ സജീവ്, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്. ഗീതാകുമാരി, എസ്. ജയൻ, യു. പവിത്ര, കൗൺസിലർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.