ഓയൂർ: അനധികൃതമായി എം സാൻഡും പാറയും കടത്തിയ ടിപ്പർ ലോറികൾ അമ്പലംകുന്നിന് സമീപത്ത് നിന്ന് പൂയപ്പള്ളി പൊലീസ് പിടികൂടി. ചടയമംഗലം ക്രഷറിൽ നിന്ന് പാറ കയറ്റിവന്ന ടിപ്പറും ഓട്ടുമല ക്രഷറിൽ നിന്ന് എംസാൻഡ് കയറ്റിവന്ന ടിപ്പറുമാണ് പിടികൂടിയത്. നിരന്തരം പാസില്ലാതെ പാറയും അനുബന്ധ സാമഗ്രികളും കടത്തിക്കൊണ്ട് പോകുന്നെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പൂയപ്പള്ളി വെളിയം മേഖലയിലെ വിവിധ ക്വാറികളിൽ നിന്ന് രാവിലെ ആറ് മണി മുതൽ 8. 30 വരെ പാസില്ലാതെ അമിതഭാരം കയറ്റിയ നൂറുകണക്കിന് ലോഡ് പാറയാണ് കടത്തിക്കൊണ്ട് പോകുന്നതെന്ന് ആരോപണമുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പൂയപ്പള്ളി സി .ഐ രാജേഷ് കുമാർ അറിയിച്ചു.