photo
Photo

പോരുവഴി : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ നടപ്പു സാമ്പത്തിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ എസ്.സി കുടുംബങ്ങൾക്കും ജലസംഭരണി ടാങ്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ. വിജയലക്ഷ്മി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സുദർശൻ ,ഗംഗാദേവി, സുനിത,ലത്തീഫ് സൗമ്യ,സമദ്, ശാന്തകുമാരി , ജെറീന മൻസൂർ, അഞ്ജലി നാഥ് സെക്രട്ടറി സുനിൽ ഡേവിഡ് എന്നിവർ പങ്കെടുത്തു.