കൊല്ലം: ദീനദയാൽ ഉപാധ്യായ പുതു ഭാരത സൃഷ്ടിയുടെ വഴികാട്ടിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു. ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വി.വിനോദ്, ദക്ഷിണ മേഖല സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, ജില്ലാ വൈസ് പ്രസിഡന്റ് ശശികല റാവു, ജില്ലാ ട്രഷറർ അനിൽ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രൂപ ബാബു, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ആറ്റുപുറം സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ മോൻസി ദാസ്, അജിത് ചോഴത്തിൽ എന്നിവർ സംസാരിച്ചു.