power

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണിച്ചിത്തോടിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 8 വരെ കെ.എസ്.ഇ.ബിയുടെ കൊല്ലം 110 കെ.വി ജി.ഐ.എസ് സബ് സ്​റ്റേഷൻ പൂർണമായും 110 കെ.വി അയത്തിൽ സബ് സ്​റ്റേഷൻ ഭാഗികമായും അടച്ചിടും. കൊല്ലം ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള കന്റോൺമെന്റ്, കടപ്പാക്കട, ഓലൈ, തങ്കശ്ശേരി, പള്ളിമുക്ക് എന്നീ സെക്ഷനുകളിൽ വൈദ്യുതി വിതരണം ഭാഗികമായി വൈദ്യുത തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.