
കൊല്ലം: അമ്പലംകുന്നിൽ ഏഴു വർഷമായി പ്രവർത്തിക്കുന്ന സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന് സി.ബി.എസ്.ഇ അംഗീകാരം.ജില്ലയിലെ സാംസ്കാരിക, വിദ്യാഭ്യാസ സംഘടനയായ സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലും മാനേജ്മെന്റിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
2018ൽ സ്കൂളിന് സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി ലഭിച്ചിരുന്നു. ഇതോടെ പത്താം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ഇവിടെ സൗകര്യമൊരുങ്ങി. അഫിലിയേഷൻ ആഘോഷങ്ങൾ ആലോചിക്കാൻ ഇന്നുച്ചയ്ക്ക് പി.ടി.എ യോഗം ചേരുമെന്ന് മാനേജർ സുരേഷ് സിദ്ധാർത്ഥ അറിയിച്ചു.