
അഞ്ചൽ: വൻതുക വച്ച് ചീട്ടുകളിക്കുന്ന സംഘം പൊലീസിന്റെ പിടിയിലായി.
ഒരു ലക്ഷത്തി നാൽപ്പത്തി മൂവായിരും രൂപയും ഇന്നോവ കാറും
ഏരൂർ പൊലീസ് പിടിച്ചെടുത്തു. കളിയിൽ ഏർപ്പെട്ടിരുന്ന ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. ചടയമംഗലം കുരിയോട് കോണത്ത് പുത്തൻവീട്ടിൽ ഓമനക്കുട്ടൻ (52), ചെറിയ വെളിനല്ലൂർ ദിലീപ് മൻസിലിൽ മുജീബ് (47), കൈതക്കാട് പ്ലാവിള വീട്ടിൽ നൗഷാദ് (59), മൈലമൂട് തടത്തരികത്ത് പുത്തൻവീട്ടിൽ ബഷീർ (51), ഭാരതിപുരം ചരുവിള പുത്തൻ വീട്ടിൽ മോഹനൻ (57), തഴമേൽ കുന്നത്ത് വീട്ടിൽ സലിം (48), ഇളമാട് രതീഷ് ഭവനിൽ സതീഷ് കുമാർ (52), പുന്നമൂട്ടിൽ റഫീഖ് മൻസിലിൽ മുഹമ്മദ് റഷീദ് (65), ആയൂർ ചരുവിളപുത്തൻവീട്ടിൽ സത്താർ (50) എന്നിവരാണ് അറസ്റ്റിലായത്. തോട്ടം മുക്ക് തിട്ടൻ കോണത്ത് വനത്തിനോടെ ചേർന്നുള്ള കോഴി ഫാമിലാണ് ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചിരുന്നത്. പുറത്തു നിന്ന് ആരെങ്കിലും വന്നാൽ മുൻകൂട്ടി അറിയാൻ സി.സി ടി.വി കാമറകൾ സജ്ജമാക്കിയിരുന്നു.
ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ
എസ്.ഉദയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എബി പി. ബാബു, സിവിൽ പൊലീസ് ഓഫീസർമാരായ ജി.അനിമോൻ, അരുൺ, ഐബി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.