പുനലൂർ: എസ്.എൻ.ഡി.പിയോഗം ആർ.ശങ്കർ സ്മാരക ഇളമ്പൽ 2197-ാം നമ്പർ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ രണ്ടാമത് വാർഷികം നാളെ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 5.30ന് ഗുരു പൂജ,8ന് പതാക ഉയർത്തൽ,10ന് ചേരുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എൻ.സോമശേഖരൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ,യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു,യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു,സുഭാഷ്.ജി.നാഥ്, അടുക്കളമൂല ശശിധരൻ,എൻ.സുന്ദരേശൻ, എസ്.എബി, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ,കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയൻ,ജെ.താമരാക്ഷി തുടങ്ങിയവർ സംസാരിക്കും.ശാഖ സെക്രട്ടറി എൻ.വി.ബിനുരാജ് സ്വാഗതവും എൻ.അംബുജാക്ഷി നന്ദിയും പറയും.