vineeth
പ്രതി

കുന്നിക്കോട് : നിരവധി കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ആവണീശ്വരം ചക്കുപാറ പ്ലാങ്കീഴിൽ ചരുവിള വീട്ടിൽ വിനീത് എന്ന ശിവനാണ് (23) അറസ്റ്റിലായത്. കൊല്ലം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തവ് പ്രകാരമായിരുന്നു അറസ്റ്റ്.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമവും കവർച്ചയും ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് വിനീത്. കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘട്ടനത്തിലെ പ്രതി കൂടിയാണ്.

കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവി കെ.ബി.രവിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി. ആർ.സുരേഷിന്റെ നേതൃത്വത്തിൽ കുന്നിക്കോട് സി.ഐ പി.ഐ.മുബാറക്ക്, എസ്.ഐ വൈശാഖ് കൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, ബാബുരാജ്, വിനീഷ്, സൺലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.