പത്തനാപുരം : ചിറ്റാശ്ശേരി തലവൂർ ഗ്രാമപഞ്ചായത്തിലെ ചിറ്റാശ്ശേരി വാർഡിലെ പാലവിളയിൽ - പുഴികുന്നേൽ റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ്. കലാദേവി നിർവഹിച്ചു. റോഡിന്റെ പുനർനിർമാണത്തിന് ഗ്രാമപഞ്ചായത്തിൽ നിന്ന് 2,90,000 രൂപ ആണ് അനുവദിച്ചിരുന്നത്. റോഡില്ലാതെ വഴി നടക്കാൻ പോലും സാധിക്കാത്തിരുന്ന സ്ഥലത്താണ് പ്രദേശ വാസികൾ വസ്തു നല്കി റോഡ് പണി പൂർത്തിയാക്കിയത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അനന്തു പിള്ള, എ .ഡി .എസ് പ്രസിഡന്റ് ഗീതകുമാരി , കെ. ആർ .സുരേഷ്‌കുമാർ, സി .ഡി .എസ് അംഗം മിനികുമാരി, എ.ഡി.എസ് അംഗം അന്നമ്മ സാബു , വിശ്വംഭരൻ, സാബു തോമസ്, മിഥുൻ ചന്ദ്രൻ, സന്ദീപ് എന്നിവർ പങ്കെടുത്തു.