പരവൂർ: പരവൂർ നഗരസഭയുടെയും എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്ക് ഓൺലൈൻ കൗൺസിലിംഗ് ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.അംബിക, സ്കൂൾ മാനേജർ സാജൻ, ഹെഡ്മിസ്ട്രസ് പ്രീത, പി.ടി.എ പ്രസിഡന്റ് സുവർണൻ പരവൂർ, പ്രോഗ്രാം ഓഫീസർ ബിന്ദു എന്നിവർ സംസാരിച്ചു.