al
നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ സംഭരണ വിപണന കേന്ദ്രം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ : നെടുവത്തൂർ കൃഷിഭവൻ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ സംഭരണ വിപണന കേന്ദ്രം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ലീലാമ്മ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജസുരേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.രാജശേഖരൻപിള്ള, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ രമ്യാമോൾ, വി.കെ.ജ്യോതി, രമണി വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ശങ്കർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ.ജയശ്രീകൃഷി , ഓഫീസർ ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.