it

കൊല്ലം: ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയിൽ മികച്ച വിദ്യാഭ്യാസം നൽകാനും നൈപുണ്യശേഷി വികസിപ്പിക്കാനും കേരള സർക്കാരിന്റെയും പ്രമുഖ ഐ.ടി കമ്പനികളുടെയും നേതൃത്വത്തിൽ ആരംഭിച്ച തിരുവനന്തപുരം ഐ.സി.ടി അക്കാഡമിയിൽ ട്രെൻഡിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. അഭിരുചിക്ക് ഇണങ്ങിയതാണോയെന്ന് സ്വയം വിലയിരുത്തിയ ശേഷമാകണം കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ. വിദേശത്തുൾപ്പെടെ ഐ.ടി മേഖലയിൽ മികച്ച ശമ്പളത്തോടെ ജോലിക്ക് സാദ്ധ്യതയേറെയുണ്ട്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ. മിക്ക കോഴ്‌സുകൾക്കും അക്കാഡമി സ്‌കോളർഷിപ്പ് നൽകും. ചില കോഴ്‌സുകൾക്ക് മികച്ച സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും ലഭിക്കും.

റോബോട്ടിക് പ്രൊസസ് ഓട്ടോമേഷൻ: മനുഷ്യൻ ചെയ്തിരുന്ന കാര്യങ്ങൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറോ മ​റ്റ് സാങ്കേതികമാർഗമോ ഉപയോഗിച്ച് വേഗത്തിലും കൃത്യതയിലും ചെയ്യുന്ന രീതി രൂപപ്പെടുത്തുന്ന പഠനരീതി. എൻജിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഡാ​റ്റാ സയൻസ് ആൻഡ് അനലി​റ്റിക്‌സ്: വിവിധ സ്രോതസുകളിൽനിന്ന് ഒരേസമയം വൈവിദ്ധ്യമാർന്ന വിവരങ്ങൾ ശേഖരിച്ച് അവ ക്രോഡീകരിച്ച് വിശകലനം ചെയ്യുന്ന സാങ്കേതികവിദ്യ പഠനം. യോഗ്യത: ബിരുദം

മെഷീൻ ലേണിംഗ്: സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കമ്പ്യൂട്ടർ സാങ്കേതികവിദ്യയാണ് മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. യോഗ്യത: ബിരുദം


ഫുൾസ്​റ്റാക് ഡെവലപ്‌മെന്റ്: വെബ്‌സൈ​റ്റുമായി ബന്ധപ്പെട്ടുള്ള വെബ്‌പേജ് തയ്യാറാക്കുന്നതും അതിനെ അണിയിച്ചൊരുക്കുന്നതും ആപ്ലിക്കേഷൻ തയ്യാറാക്കുന്നതും ഇതിൽപ്പെടും. സെർവർ അഡ്മിനിസ്‌ട്രെഷൻ ചുമതലയും പഠന വിഷയം. യോഗ്യത: എൻജിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിരുദം.

വിജയികൾക്ക് ഏറെ തൊഴിൽസാദ്ധ്യയതയുള്ള ബ്ലോക്ക് ചെയിൻ കോഴ്സ് സ്‌കോളർഷിപ്പോടെ കേരള ബ്ലോക്ക് ചെയിൻ അക്കാഡമിയിൽ പഠിക്കാൻ കഴിയും.വൻതോതിൽ റെക്കാഡുകൾ സൂക്ഷിച്ചു പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള രീതി.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.ictkerala.org

ഫോൺ: 0471 2700811.