cpi
സി.പി.ഐ.

കുന്നിക്കോട് : സി.പി.ഐ വിളക്കുടി ഗ്രാമപഞ്ചായത്ത് ബ്രാഞ്ച് സമ്മേളനം നടന്നു. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് കമ്മിറ്റിയംഗം സുജാത അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രതിഭകളെ ആദരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.നൗഷാദ്, മണ്ഡലം സെക്രട്ടേറിയറ്റംഗം എം.അജിമോഹൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ഷാജഹാൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ എം.നാസർ, അജിതാ സുരേഷ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വൈ.നാസർ, ജെ.സജീബ്, കെ.സുകു, ടി.നൗഷാദ്, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി സുരേഷ് ബാബു, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഇർഷാദ് വെള്ളാവിൽ, വിളക്കുടി ഗ്രാമപഞ്ചായത്തംഗങ്ങളായ ലീന സുരേഷ്, സുനി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി പി.ഉദയകുമാറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ആർ.അജികുമാറിനെയും തിരഞ്ഞെടുത്തു.