കൊട്ടാരക്കര: മേൽക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ കുംഭ ചോതി മഹോത്സവം 21,22 തീയതികളിൽ നടക്കും. 21ന് രാവിലെ 6.30ന് പൊങ്കാല, 7.30ന് ഭാഗവത പാരായണം, വൈകിട്ട് 6.45ന് ദീപാരാധനയും വിളക്കും. 22ന് രാവിലെ 6.30ന് മഹാഗണപതി ഹോമം, 7ന് കലശവും കലശാഭിഷേകവും. 8ന് പറയിടീൽ തുടർന്ന് ഭാഗവത പാരായണം എന്നിവയാണ് പ്രധാനചടങ്ങുകൾ. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ കെ. പ്രഭാകരൻ, ആർ.ഭാസ്കരൻ, പുഷ്കരാക്ഷൻ, സുനിൽ കുമാർ എന്നിവർ അറിയിച്ചു.