
കൊല്ലം: ഇന്റലിജൻസ് ബ്യൂറോ റിട്ട. അഡിഷണൽ ഡയറക്ടർ കിളികൊല്ലൂർ പ്രതീക്ഷാ നഗർ ചാന്ദ്‌നിയിൽ എൻ.സതീഷ് ചന്ദ്രൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരവൂർ കമലാ സദനിൽ പരേതയായ അംബികാദേവിഅമ്മ. മക്കൾ: നവീൻചന്ദ്രൻ (ഓഡിറ്റ് വകുപ്പ്, കൊല്ലം), ലാലി ചന്ദ്രൻ (ബാങ്ക് ഒഫ് ബറോഡ, കൊല്ലം). മരുമക്കൾ: ബി. അജിത്‌ബാബു (ഗവ. സെക്രട്ടറിയറ്റ്), എം.എസ്. ദേവിപ്രിയ (എൻ.എസ്.എസ് കോളേജ്, നിലമേൽ).