കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ കൊട്ടാരക്കര യൂണിറ്റ് അനുസ്മരണയോഗം ചേർന്നു. യൂണിറ്റ് പ്രസിഡന്റ് എം.ഷാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എ.ഷാജു , ഐഷാപോറ്റി, പി.കെ.ജോൺസൺ, എ.ഷാജി, കെ.ജി.അലക്സ്, എസ്.ആർ.രമേശ്, ഉണ്ണികൃഷ്ണമേനോൻ, ഡി.രാമകൃഷ്ണപിള്ള, കെ.എസ്. വേണുഗോപാൽ, പ്രകാശ് വിലങ്ങറ, പ്രശാന്ത് കാവുവിള, അലക്സ് പി. സക്കറിയ, യൂണിറ്റ് ആക്റ്റിംഗ് പ്രസിഡന്റ് സി.എസ്. മോഹൻദാസ്, സെക്രട്ടറി വൈ. സാമുവേൽകുട്ടി, ട്രഷറർ കെ.കെ. അലക്സാണ്ടർ , റെജി നിസാ, ദുർഗാ ഗോപാലകൃഷ്ണൻ, വി.സി.പി .ബാബുരാജ്, ടി.എം.അലക്സാണ്ടർ, മോഹൻ ജി നായർ എന്നിവർ സംസാരിച്ചു.