അഞ്ചൽ: കുഴിത്തറച്ചാലിൽ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ മുന്നാമത് പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് ആരംഭിക്കും. 15ന് സമാപിക്കും. ഇന്ന് രാവിലെ 5 ന് നടതുറപ്പ്, തുടർന്ന് നിർമ്മാല്യ ദർശനം, 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30 മൃത്യുഞ്ജയഹോമം, വൈകിട്ട് 5.30 ന് ഭഗവതിസേവ, 6.45 ന് ദീപാരാധന. നാളെ രാവിലെ 5 ന് നടതുറപ്പ്, 6.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകിട്ട് 5.05 ന് സുദർശനഹോമം. 15ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉഷപൂജ,7.30ന് പണ്ടാരഅടുപ്പിൽ പൊങ്കാല, 9 ന് കലശപൂജ, 10.30 ന് കളാഭിഷേകം തുടർന്ന ഉപദേവന്മാരുടെ നാഗർക്ക് കലശാഭിഷേകം നൂറും പാലും ഊട്ട്.