തഴവ: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയ്പ്പള്ളി മുക്ക് - പാഴൂർ തങ്കയത്തിൽ ക്ഷേത്ര റോഡ് പുനർനിർമ്മാണത്തിന് വിണ്ടും അനുമതിയായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആർ.രാമചന്ദ്രൻ എം.എൽ.എയുടെ ശുപാർശ പ്രകാരം റോഡ് നിർമ്മാണത്തിനായി തുക അനുവദിപ്പിച്ചെങ്കിലും പുതിയ സർക്കാർ ഇത് റദ്ദാക്കുകയായിരുന്നു. എന്നാൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് സി.ആർ.മഹേഷ് എം. എൽ .എ യുടെ ശ്രമഫലമായാണ് റോഡ് പുനർനിർമ്മാണത്തിന് സർക്കാർ വീണ്ടും അനുമതി നൽകിയത്. 28 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.