കരുനാഗപ്പള്ളി: വിമുക്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിലേക്ക് ജില്ലയിലെ എക്സൈസ് ഡ്രൈവർമാരുടെ കൂട്ടായ്മയായ കെ.ഇ.ഡി.എസ്.എ 50 പുസ്തകങ്ങൾ സംഭാവന നൽകി. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡ്രൈവർ സംഘടനയുടെ ഭാരവാഹികളായ അബ്ദുൽ മനാഫ്, ബിനോജ്, മുഹമ്മദ് ആഷിഖ് ഗ്രന്ഥശാല ഭാരവാഹികളായ പി.എൽ. വിജിലാൽ, സജികുമാർ എന്നിവർ പങ്കെടുത്തു.