കുന്നത്തൂർ: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ മുതുപിലാക്കാട് കിഴക്ക് നാലാം വാർഡിൽ കോതേലിൽ മുക്ക് - അഞ്ചുതെങ്ങ് റോഡിന്റെ നിർമ്മാണോദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത് .പഞ്ചായത്ത് അംഗം അനിൽ തുമ്പോടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.മായാദേവി, ആമ്പലൂർ ശ്രീകുമാർ, ബാബു, എൻ.ശ്രീധരൻപിള്ള, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.