കുന്നത്തൂർ : ചക്കുവള്ളി ടൗൺ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഷുഹൈബിന്റെ നാലാം ചരമാവാർഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്‌മരണം കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി ഉദ്ഘാടനം ചെയ്തു.ടൗൺ കമ്മിറ്റി പ്രസിഡന്റ്‌ പെരുംകുളം ലത്തീഫ് അധ്യക്ഷത വഹിച്ചു.കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി മുഖ്യ പ്രഭാഷണം നടത്തി.അർത്തിയിൽ ഷെഫീഖ്,പ്രേംനവാസ് ഹസ്സൻ, അബ്ദുള്ള സലിം,അജ്മൽ അർത്തിയിൽ,സാജിദ് എം.സലിം , ഷംനാദ് അയന്തിയിൽ,അഫിൻ നാസർ,ഇർഷാദ്, എന്നിവർ സംസാരിച്ചു.