കുന്നത്തൂർ : യുവാവിനെ തടിക്കഷണം കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മൈനാഗപ്പള്ളി തെക്ക് വലിയവിള പുത്തൻ വീട്ടിൽ ഹരിലാൽ (24),ശ്രീലാൽ (25) എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മൈനാഗപ്പള്ളി ചിത്തിരവിലാസം വലിയവിള പടിഞ്ഞാറ്റതിൽ സുബി(24) നെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനൊപ്പം സുബിന്റെ ബൈക്ക് നശിപ്പിക്കുകയും 7000 രൂപ കവരുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 10ന് ശാസ്താംകോട്ട വലിയവിള ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്. പ്രതികൾക്ക് കഞ്ചാവ് കച്ചവടമുണ്ടെന്ന വിവരം എക്‌സൈസ് ഓഫീസിൽ അറിയിച്ചത് സുബിൻ ആണെന്ന വിരോധമാണ് അക്രമത്തിന് പിന്നിൽ.ശാസ്താംകോട്ട എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.