photo
കെ.പി.എസ്. ടി.എ ശാസ്താംകോട്ട ഉപജില്ലാ സമ്മേളനം എം.ടി.യു.പി .എസ് തുരുത്തി കരയിൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : കെ.പി.എസ്.ടി.എ ശാസ്താംകോട്ട ഉപജില്ലാ സമ്മേളനം തുരിത്തിക്കര എം.ടി.യു.പി.എസിൽ സി.ആർ. മഹേഷ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി , പ്ളസ് ടു ഫോക്കസ് ഏരിയ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് വന്ന വീഴ്ച്ചകൾ ചൂണ്ടികാണിച്ച അദ്ധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ് സമീപനമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് എസ്.ആർ സുധീന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ടി.എ. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി പി.എൻ. പ്രംനാഥ്, വൈ .നാസറുദ്ദീൻ, പി.എസ്.മനോജ്, ജുമൈലത്ത് ബീഗം, സാജൻ സക്കറിയ, വി.എസ്. അജയകുമാർ, വിജേഷ് കൃഷ്ണൻ എം.എസ്. വിനോദ്, ഫ്രിജി.കെ. അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.