 
പോരുവഴി : മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പോരുവഴി വടക്കേ മുറി ജോയി ഭവനിൽ ജോമോൻ ജോയിയെ പോരുവഴി ജ്ഞാനസംവർദ്ധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിസന്റ് സിബി ചാക്കോ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. രവി , ബിജു മൈനാഗപ്പള്ളി, ലൈബ്രേറിയൻ എൻ. വിജയൻ , സുഷമ, ബാലചന്ദ്രൻ പിള്ള , വിശ്വനാഥൻ, ജോസഫ് വാളാക്കോട് എന്നിവർ പങ്കെടുത്തു.