കൊട്ടാരക്കര: കിഴക്കേത്തെരുവ്- പട്ടമല റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാർ, എബ്രഹാം അലക്സാണ്ടർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപയം ഗ്രാമപഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപയും ചേർത്താണ് റോഡ് നിർമ്മാണം.