കടയ്ക്കൽ : എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ കാഞ്ഞിരത്തുംമൂട് 3867-ാം നമ്പർ ശാഖായിലെ വാർഷികപൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. പ്രേംരാജ്, പങ്ങലുകാട് ശശി, രഘുനാഥൻ, പി. എസ്‌. സൈലസ്, ആർ.റെജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. എസ്‌ സൈലസ് (പ്രസിഡന്റ്‌ ),​ എസ്‌. ചന്ദ്രൻ (വൈസ് പ്രസിഡന്റ്‌ ),​ ആർ. സജി (സെക്രട്ടറി )എസ്‌. അജിത്കുമാർ (യൂണിയൻ കമ്മിറ്റി അംഗം )
ബേബികുമാർ, ടി.കെ.നടേശൻ, ഡി. ഉദയകുമാർ, സരളഭായ്, രാഗേഷ്, സുജ, അനിൽകുമാർ (എക്സിക്യൂട്ടീവ് കമ്മിറ്റി)​,​ ബിനു, ബിജു, സാജു (പഞ്ചായത്ത്‌ കമ്മിറ്റി)​
എന്നിവരെ തിരഞ്ഞെടുത്തു.