phot
അമിത ലോഡ് കയറ്റിയെത്തിയ ടിപ്പറുകൾ തെന്മലയിൽ പിടികൂടിയപ്പോൾ

പുനലൂർ: കൊല്ലം-തിരുമംഗം ദേശീയ പാതയിലൂടെ അമിത ലോഡ് കയറ്റിയെത്തിയ 8 ടിപ്പർ ലോറികൾ തെന്മല പൊലീസ് പിടി കൂടി. ഇന്നലെ രാവിലെയായിരുന്നു സംഭവം. അമിത ലോഡ്കയറ്റി വേഗതയിൽ എത്തിയ ടിപ്പറുകളാണ് സി.ഐ.യുടെ നേതൃത്വത്തിലുളള പൊലീസ് തെന്മല വെസ്റ്റിൽ നിന്ന് പിടികൂടിയതെന്ന് പറയുന്നു. തമിഴ്നാട്ടിൽ നിന്ന് ഒരു ദിവസം 150 ഓളം ടിപ്പറുകളാണ് അമിത ലോഡുകയറ്റി ആര്യങ്കാവ് വഴി കേരത്തിലേക്ക് വരുന്നത്. അമിത വേഗതയിൽ എത്തുന്ന ടിപ്പറുകൾ കാൽ നടയാത്രക്കാർക്ക് പോലും ഭീഷണിയായി മാറുകയാണെന്ന് പരാതിയുണ്ട്.