rl
അരവിന്ദ്

തഴവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോക്‌സോ പ്രകാരം കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തഴവ തെക്കുംമുറി പടിഞ്ഞാറ് ആവണി വീട്ടിൽ അരവിന്ദാണ് (21) അറസ്റ്റിലായത്. ഇയാൾ പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്‌നേഹം നടിച്ച് വശത്താക്കുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയശങ്കർ, രാധകൃഷ്ണപിള്ള എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ രാജീവ്, സീമ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.