photo
തൊഴിലാളികളുടെ ഉപഹാരം സി.ആർ.മഹേഷ് എം.എൽ.എ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസിന് നൽകുന്നു.

കരുനാഗപ്പള്ളി: ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത എ. കെ. ഹഫീസിനുള്ള സ്വീകരണവും റീജണൽ നേതൃ സമ്മേളനവും യു.ഡി.എഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിലെ തൊഴിലാളികളുടെ ഉപഹാരം സി.ആർ .മഹേഷ് എം. എൽ. എ ഹഫീസിന് സമർപ്പിച്ചു. ചിറ്റുമൂല നാസറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കൈതവനത്തറ ശങ്കരൻകുട്ടി, എം.അൻസാർ, എൻ. അജയകുമാർ, കെ കെ സുനിൽകുമാർ, കോതേത്ത് ഭാസുരൻ, എസ്സ്. ജയകുമാർ, ബാബു അമ്മവീട്, ബിന്ദു വിജയകുമാർ, മുടിയിൽ മുഹമ്മദ് കുഞ്ഞ്, എം.നിസാർ, ബി.എസ്. വിനോദ്, ഷിബു എസ് തൊടിയൂർ, ടി.പി. സലിംകുമാർ, പാവുമ്പാ സുനിൽ, എം.പി. സുരേഷ് ബാബു, കെ.എം. കെ. സത്താർ, സുനിൽ കൈലാസം, തുളസീധരൻ, യൂസുഫ് കുഞ്ഞ്, മേടയിൽ ശിവ പ്രസാദ്, ഷിഹാബ്‌ ബായി, കെ.ധർമ്മദാസ് , ഷാജികൃഷ്ണ, മുഹമ്മദ്ഷാ, ശകുന്തള അമ്മവീട്, ബിനിഅനിൽ, മണിലാൽ എന്നിവർ പ്രസംഗിച്ചു .