തൊടിയൂർ: നീറ്റ് പരീക്ഷയിൽ വിജയിച്ച് വിവിധ മെഡിക്കൽ കോളേജുകളിൽ എം. ബി. ബി .എസ് പ്രവേശനം നേടിയ കല്ലേലിഭാഗം വില്ലേജ് നിവാസികളായ നാലു വിദ്യാർത്ഥികളെ എ.എം.ആരിഫ്
എം.പി അനുമോദിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ കല്ലേലിഭാഗം സരോവരത്തിൽ സന്ധ്യാബിന്ദു - മധു ദമ്പതികളുടെ മകൻ മഹാദേവൻ, മുഴങ്ങോടി ചേലൻകുളങ്ങര വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ള - അമ്പിളി ദമ്പതികളുടെ മകൻ ആരോമൽ കുഷണൻ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ മുഴങ്ങോടി കുറ്റിയിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ - സുനിത ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി, ഒറ്റപ്പാലം പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പ്രവേശനം നേടിയ കല്ലേലിഭാഗം കാർത്തികയിൽ ബാലൻ -
ഷീജ ദമ്പതികളുടെ മകൾ ആർഷ എസ്.ബാലൻ എന്നിവരെയാണ് എ.എം.ആരിഫ് എം.പി.വീടുകളിൽ എത്തി അനുമോദിച്ചത്. സി.പി.എം നേതാക്കളായ ആർ.ശ്രീജിത്ത്, സദ്ദാം, ഓമനക്കുട്ടൻ, കാർത്തികേയൻ, ദത്ത്, ടി. സ്നേഹജൻ, സോമരാജൻപിള്ള, രാധാകൃഷ്ണപിള്ള, കെ.വി.വിജയൻ എന്നിവർ പങ്കെടുത്തു.