കൊട്ടാരക്കര: നെടുവത്തൂർ കൃഷിഭവൻ വഴി നടപ്പാക്കുന്ന എ ഗ്രേഡ് പച്ചക്കറി ക്ളസ്റ്ററിന്റെ സംഭരണ വിപണനകേന്ദ്രം പ്രവർത്തനം തുടങ്ങി. തേവലപ്പുറം കുഴയ്ക്കാട് കർഷക വിപണിയോട് ചേർന്നാണ് വിപണനകേന്ദ്രം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജസുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജശേഖരൻ പിള്ള, വി.കെ.ജ്യോതി, രമ്യാമോൾ, രമണി വർഗീസ്, മോഹൻ ശങ്കർ, ആർ.ജയശ്രീ, ശ്യാംകുമാർ എന്നിവർ സംസാരിച്ചു.