കൊട്ടാരക്കര: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 4ന് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസി‌ഡന്റ് സുമാലാൽ അദ്ധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്.കല്ലേലിഭാഗം, സെക്രട്ടറി ബിനുൻ വാഹിദ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, ഗാന്ധിഭവൻ ജനറൽ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡംഗവുമായ ഡോ.പുനലൂർ സോമരാജൻ, ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി, വാർഡ് മെമ്പർ ആർ.ഗീത, ജില്ലാ പഞ്ചായത്ത് മുൻ അംഗം എസ്.പുഷ്പാനന്ദൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, കെ.എസ്.എച്ച്.ബി എക്സി.എൻജിനീയർ പി.ആർ.സന്തോഷ് കുമാർ എന്നിവർ സംസാരിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നും അനുവദിച്ച 1 കോടി 7 ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടാം നിലയുടെ നിർമ്മാണം. സംസ്ഥാന ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല.