
കൊല്ലം: കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതരായ 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കായി കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ 'സ്‌മൈൽ കേരള' സ്വയം തൊഴിൽ വായ്പ പദ്ധതി ആരംഭിച്ചു. സ്വയംതൊഴിൽ തുടങ്ങാനായി ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. വായ്പ കൃത്യമായി അടക്കുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വാർഷിക കുടുംബവരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാത്ത സംസ്ഥാനത്തെ സ്ഥിര താമസക്കാരായിരിക്കണം അപേക്ഷകർ. മരിച്ചവർ 18നും 60നുമിടയിലുള്ളവരായിരിക്കണം. അപേക്ഷകൾ ജൂലായ് 15ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വെബ് സൈറ്റ് : https://kswdc.org.
ഫോൺ : 0471 2454585, 9496015015.
ഹാജരാക്കേണ്ട
മരണ സർട്ടിഫിക്കറ്റ്
(ഏതെങ്കിലും ഒന്ന് )
1. മുൻസിപ്പാലിറ്റി അല്ലെങ്കിൽ സിവിൽ രജിസ്ട്രാർ നൽകുന്ന മരണ സർട്ടിഫിക്കറ്റ്
2. മരണ സമയം ആശുപതി അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റ്
3. ശ്മശാന അധികൃതർ നൽകുന്ന രസീത്
4. വില്ലേജ് തലത്തിൽ പഞ്ചായത്ത് ബി.ഡി.ഒമാർ നൽകുന്ന സർട്ടിഫിക്കറ്റ്
വാർഷിക പലിശ : 6 ശതമാനം
തിരിച്ചടവ് : 5 വർഷം
മൊറട്ടോറിയം : ഒരു വർഷം