 
ഏരൂർ: കേന്ദ്ര സർക്കാരിന് കീഴിലുള്ള മിനിസ്ട്രി ഒഫ് കോർപ്പറേറ്റ് അഫയേഴ്സിന്റെ അംഗീകാരത്തോടെ ഭാരതീയം നിധി ലിമിറ്റഡ് ഏരൂരിൽ പ്രവർത്തനമാരംഭിച്ചു. ഓൾ കേരള നിധി ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ .യു .ഷാജിശർമ്മ ഉദ്ഘാടനം ചെയ്തു. ഭാരതീയം നിധി ലിമിറ്റഡ് എം .ഡി വടമൺബിജു അദ്ധ്യക്ഷത വഹിച്ചു. ലോക്കറിന്റെ ഉദ്ഘാടനം രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് ആർ. സതീഷ് നിർവഹിച്ചു. ഗോൾഡ് ലോൺ അനലൈസർ മെഷീൻ ഉദ്ഘാടനം ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ. ശിവദാസൻ നിർവഹിച്ചു. കാഷ് കൗണ്ടറിന്റെ ഉദ്ഘാടനം രചന ഗ്രാനൈറ്റ് എം. ഡി കെ.യശോദരൻ നിർവഹിച്ചു. സിസ്റ്റം സ്വിച്ച് ഓൺ കർമ്മം നെട്ടയം വാർഡ് മെമ്പർ അഖിൽ നിർവഹിച്ചു. ആദ്യ അക്കൗണ്ട് വി .എൽ .അനിൽകുമാറിൽ നിന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ. ശിവദാസൻ സ്വീകരിച്ചു. ആദ്യ ഡെപ്പോസിറ്റ് ഫിലിപ്പ്അരുവിക്കൽ നിന്ന് ഭാരതീയം നിധി ലിമിറ്റഡ് ജീവനക്കാർ ഏറ്റുവാങ്ങി. ചടങ്ങിൽ ഏരൂർ സുനിൽ, ആലഞ്ചേരി ജയചന്ദ്രൻ,പത്മകുമാരി,എൻ.അജിത്കുമാർ, തുളസീധരൻ,സജി എസ് പിള്ള,ഗിരീഷ് എന്നിവർ പ്രസംഗിച്ചു.