youth
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷി അനുസ്മരണം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷി അനുസ്മരണ പരിപാടികൾക്ക് തുടക്കമായി. 17 വരെ നീളുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം നിർവഹിച്ചു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഒ.ബി. രാജേഷ്, ബിച്ചു കൊല്ലം, അജു ചിന്നക്കട, ഹർഷാദ് മുതിരപറമ്പു, മനു അഞ്ചലുംമൂട്, സാജിർ കുരീപ്പുഴ, ശരത് മതേതര, റമീസ് കൊല്ലം, വിനോദ് ഉളിയക്കോവിൽ എന്നിവർ സംസാരിച്ചു.