afsana
നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ വൃക്ഷവ്യാപന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ക്യാമ്പ് ഒഫീസ് വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് കളക്ടർ അഫ്സാന പർവീൺ നിർവഹിക്കുന്നു

കൊല്ലം: നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള വൃക്ഷ വ്യാപന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ക്യാമ്പ് ഓഫീസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് കളക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ- ഓർഡിനേറ്റർ എസ്. ജേക്കബ്, ജില്ല കോ- ഓർഡിനേറ്റർ എസ്. മുംതാസ്, റിട്ട. തഹസിൽദാർ ബി.ലിസി, ഫാരിസ് മുസ്ലിയാർ, നിക്സൺ ജോർജ്ജ് എന്നിവർ പങ്കെടുത്തു.