
കൊല്ലം: വിദ്യാഭ്യാസ, ചെറുകിട, ഇടത്തരം വായ്പകൾ എടുത്തവർക്കെതിരെ ബാങ്കുകളും റവന്യു അധികൃതരും നടത്തുന്ന ജപ്തി നടപടികൾ നിറുത്തിവയ്ക്കുകയും വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഉപജീവനത്തിനുള്ള വരുമാനം പോലുമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് യാതൊരു മാനുഷിക പരിഗണനയുമില്ലാതെ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത്. തിരിച്ചടവിന് സാവകാശം നൽകാതെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിക്കുന്ന നിലാപാടാണ് അധികൃതർ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ജപ്തി നടപടികൾ
നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകണം.
കൊവിഡ് കാലത്തെ മൊറട്ടോറിയത്തിനു പോലും കൂട്ടുപലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്. കൊവിഡ് കാലത്തെ പലിശയിൽ നിന്ന് വായ്പക്കാരെ ഒഴിവാക്കി വായ്പാതുക യഥാർത്ഥ പലിശയുടെ അടിസ്ഥാനത്തിൽ പുനക്രമീകരിക്കാൻ ബാങ്കുകൾ തയ്യാറാകണമെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.