ചവറ : ഐ. എൻ .ടി .യു .സി ചവറ റീജിയണൽ കമ്മിറ്റിയുടെകർമ്മ സേന നേതൃ സമ്മേളനം ചവറ ഐ. എൻ. ടി. യു .സി ഭവനിൽ കൊല്ലം ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് കെ. പി. സി. സി യുടെ 137 രൂപ ചലഞ്ചിലൂടെ തൊഴിലാളികൾ സമാഹരിച്ച വിഹിതം അദ്ദേഹം ഏറ്റുവാങ്ങി. റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു. കോലത്തു വേണുഗോപാൽ, ആർ .ജയകുമാർ, ചവറ ഹരീഷ്, ഡി. കെ. അനിൽകുമാർ, പ്രശാന്ത് പൊന്മന, നിസ്സാർ മേക്കാട്ടിൽ, ശിവൻകുട്ടിപിള്ള, ആർ.ജിജി , ജോസമോൻ ജോർജ്, സൈനുദീൻ, ബിനേഷ്, ഈ. റഷീദ്, വിജി, മുബാറക്, എന്നിവർ പ്രസംഗിച്ചു.