bjm
സൈബർ സുരക്ഷയിൽ സെമിനാർ സംഘടിപ്പിച്ചു.

ചവറ: ബി.ജെ.എം ഗവ.കോളേജിലെ കൊമേഴ്സ് പി.ജി. വിഭാഗത്തിന്റെയും കൊല്ലം സിറ്റി സൈബർ പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി സൈബർ

സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അജിതകുമാരി സെമിനാർ ഉദ്ഘാടനം ചെയ്തു. സിറ്റി സൈബർ പൊലീസ്

ഇൻസ്പെക്ടർ എച്ച്.മുഹമ്മദ് ഖാൻ സൈബർ സുരക്ഷയുടെ വിവിധ മേഖലകളെക്കുറിച്ച് സംസാരിച്ചു. കൊമേഴ്സ് വിഭാഗം മേധാവി

ഡോ.പി.വി. ശ്രീവിദ്യ അദ്ധ്യക്ഷയായിരുന്നു. അദ്ധ്യാപകരായ പി .ലൈജു, ആർ.

ഭദ്രൻ പിള്ള എന്നിവർ സംസാരിച്ചു.